പ്രഭാസിന്റെ 'ആദിപുരുഷ്' 2022 ആഗസ്തില്‍ പ്രദര്‍ശനത്തിനെത്തും

പ്രഭാസ് കേന്ദ്രകഥാപാത്രമായെത്തുന്ന ആദിപുരുഷില്‍ രാവണനായെത്തുന്നത് പ്രമുഖ ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്.

Update: 2020-11-19 04:46 GMT

കോഴിക്കോട്: രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ' ആദിപുരുഷി'ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ത്രിഡി ചിത്രം 2022 ആഗസ്ത് 11 ന് പ്രദര്‍ശനത്തിനെത്തും. ഇതിഹാസ കഥാപാത്രമായി പ്രഭാസ് തിരശീലയിലെത്തുന്നത് കാണാനുള്ള ആവേശത്തിലാണ് താരത്തിന്റെ ആരാധകര്‍. പ്രഭാസ് കേന്ദ്രകഥാപാത്രമായെത്തുന്ന ആദിപുരുഷില്‍ രാവണനായെത്തുന്നത് പ്രമുഖ ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്.
ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശഭാഷകളിലും മൊഴിമാറ്റം നടത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ടി- സീരിയസ്, റെട്രൊഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

Tags: