മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡ് പ്രദര്‍ശനം പോലിസ് തടഞ്ഞു

ഐഎഫ്എഫ്‌കെയില്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ ഇന്ന് വൈകീട്ട് 6.30ന് ടാഗോര്‍ ഹാളിനു സമീപം പൊതുസ്ഥലത്ത് സിനിമ പ്രദര്‍ശിപ്പിക്കാനെത്തിയ അതിജീവന കലാസംഘം പ്രവര്‍ത്തകരുടെ സ്‌ക്രീനും പ്രോജക്ടറും വാഹനവുമടക്കമുള്ള സാമഗ്രികള്‍ പോലിസ് പിടിച്ചെടുത്തു.

Update: 2018-12-12 14:31 GMT

തിരുവനന്തപുരം: ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം പോലിസ് തടഞ്ഞു. ഐഎഫ്എഫ്‌കെയില്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ ഇന്ന് വൈകീട്ട് 6.30ന് ടാഗോര്‍ ഹാളിനു സമീപം പൊതുസ്ഥലത്ത് സിനിമ പ്രദര്‍ശിപ്പിക്കാനെത്തിയ അതിജീവന കലാസംഘം പ്രവര്‍ത്തകരുടെ സ്‌ക്രീനും പ്രോജക്ടറും വാഹനവുമടക്കമുള്ള സാമഗ്രികള്‍ പോലിസ് പിടിച്ചെടുത്തു.

പോലിസ് നടപടി ജനാധിപത്യ വിരുദ്ധവും ആശയം പ്രകടിപ്പിക്കാനുള്ള അവകാശത്തെ പോലിസിനെ ഉപയോഗിച്ച് തല്ലിക്കെടുത്തുന്നതാണെന്നും അതിജീവന കലാസംഘം പ്രവര്‍ത്തകര്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ മൊത്തക്കച്ചവടക്കാരായ ഇടതുപക്ഷ പോലിസിന്റെയും ഭരണകൂടത്തിന്റെയും കപടത തിരിച്ചറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News