നടന്‍ രണ്‍വീര്‍ സിങ്ങിന്റെ ചാട്ടം പിഴച്ചു; യുവതിക്ക് പരിക്ക് (video)

Update: 2019-02-06 15:22 GMT

മുംബൈ: തന്റെ പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചാരണത്തിനെത്തിയ രണ്‍വീര്‍ സിങിന്റെ ചാട്ടം പിഴച്ച് യുവതിക്ക് പരിക്ക്. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ താരത്തിന് രൂക്ഷവിമര്‍ശനം. പക്വത കാണിക്കാനും താരത്തോട് വളരാനുമൊക്കെയാണ് പ്രകടനത്തെ തുടര്‍ന്ന വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. ലാക്‌മേ ഫാഷന്‍ വീക്കിലായിരുന്നു ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം രണ്‍വീര്‍ പങ്കെടുത്തത്. പ്രകടനം കഴിഞ്ഞ് കാണികള്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി രണ്‍വീര്‍ എടുത്തു ചാടുകയായിരുന്നു. ചാട്ടം പിഴച്ചതോടെ കൂടിനിന്ന ആരാധകരില്‍ ചിലര്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ രണ്‍വീറിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.


Full View





Tags: