പ്രഫ. എം എന്‍ വിജയന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്

പ്രഭാഷണം, നിരൂപണം, സാമൂഹിക വിമര്‍ശനം എന്നീ മേഖലകളിലെ സ്തുത്യര്‍ഹ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഡോ. സുനില്‍ പി ഇളയിടത്തിനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് അവാര്‍ഡ് നിര്‍ണയ ജൂറി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Update: 2018-11-28 07:59 GMT

തൃശൂര്‍: കൊടുങ്ങല്ലൂര്‍ മതിലകം കളരിപ്പറമ്പ് ഗ്രാമീണ വായനശാല പ്രഫ. എം എന്‍ വിജയന്‍ സ്മാരക പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ 2018ലെ രണ്ടാമത് പ്രഫ. എം എന്‍ വിജയന്‍ സ്മാരക പുരസ്‌കാരത്തിന് ഡോ. സുനില്‍ പി ഇളയിടത്തിന്. പ്രഭാഷണം, നിരൂപണം, സാമൂഹിക വിമര്‍ശനം എന്നീ മേഖലകളിലെ സ്തുത്യര്‍ഹ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഡോ. സുനില്‍ പി ഇളയിടത്തിനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് അവാര്‍ഡ് നിര്‍ണയ ജൂറി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ചേര്‍ന്നതാണ് പുരസ്‌കാരം. 2019 ഫെബ്രുവരില്‍ തൃശൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ കവി ആലങ്കോട് ലീലാകൃഷ്ണന്‍, ജൂറി കമ്മിറ്റിയംഗങ്ങളായ വി മനോജ്, സോമന്‍ താമരക്കുളം, എം എസ് ദിലീപ്, കളരിപ്പറമ്പ് ഗ്രാമീണ വായനശാല സെക്രട്ടറി പി എം സജിത്ത് പങ്കെടുത്തു. 

Tags:    

Similar News