അനിതാ നായരുടെ എഴുത്ത്, ചലച്ചിത്രതാരം പ്രകാശ് രാജ് വായിക്കുന്നു

പുസ്തകരൂപത്തില്‍ വരും മുമ്പേ എ ഫീല്‍ഡ് ഓഫ് ഫ്ളവേഴ്സിന്റെ ഓഡിയോ ബുക്.വടക്കേ ഇന്ത്യയിലെ വൃന്ദാവനില്‍ ജീവിക്കുന്ന പണക്കാരനായ കര്‍ഷകനും ഗുസ്തി അധ്യാപകനുമായ ബലരാമന്റയും അദ്ദേഹത്തിന്റെ അനുജന്‍ കൃഷ്ണന്റേയും കഥയായാണ് എ ഫീല്‍ഡ് ഓഫ് ഫ്ളവേഴ്സ് പുനരാഖ്യാനം ചെയ്യപ്പെടുന്നത്

Update: 2021-06-15 09:46 GMT

കൊച്ചി: ഇംഗ്ലീഷില്‍ എഴുതുന്ന മലയാളി എഴുത്തുകാരിലെ മുന്‍നിരക്കാരിയായ അനിതാ നായരുടെ മറ്റൊരു ഓഡിയോബുക്കു കൂടി സ്റ്റോറിടെലില്‍ എത്തുന്നു. ചലച്ചിത്രതാരവും ഘനഗംഭീര ശബ്ദത്തിനുടമയുമായ പ്രകാശ് രാജാണ് പുസ്തകം പാരായണം ചെയ്തിരിക്കുന്നത് എന്ന സവിശേഷതയുമുണ്ട്. സ്റ്റോറിടെല്‍ ഒറിജിനല്‍ ആയാണ് എ ഫീല്‍ഡ് ഓഫ് ഫ്ളവേഴസ് എന്ന ഈ പുസ്തകമെത്തുന്നത്. പുസ്തകമുള്‍പ്പെടെ മറ്റൊരു രൂപത്തിലും മറ്റെങ്ങും ഇത് ഇപ്പോള്‍ ലഭ്യമാകില്ല.അനിതാ നായരും പ്രകാശ് രാജും സ്റ്റോറിടെലില്‍ ഇതുവരെ അവതരിപ്പിച്ച കഥകളെല്ലാം സമകാലിക വിഷയങ്ങള്‍ക്കു നേരെ കേള്‍വിക്കാരെ പിടിച്ചു നിര്‍ത്തിക്കൊണ്ട് ഓരോന്നിലും തങ്ങളുടെ ഉത്തരവാദിത്തം സ്വയം ചോദ്യം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നവയായിരുന്നു.

ഇവരാദ്യമായി സ്റ്റോറിടെലില്‍ ഒരുമിച്ച ദി ലിറ്റ്ല്‍ ഡക് ഗേള്‍ എന്ന ഓഡിയോബുക് സ്റ്റോറിടെല്‍ ആപ്പിലെ ഏറ്റവുമധികം പേര്‍ കേട്ട ഓഡിയോ പുസ്തകങ്ങളിലൊന്നാണ്. വടക്കേ ഇന്ത്യയിലെ വൃന്ദാവനില്‍ ജീവിക്കുന്ന പണക്കാരനായ കര്‍ഷകനും ഗുസ്തി അധ്യാപകനുമായ ബലരാമന്റയും അദ്ദേഹത്തിന്റെ അനുജന്‍ കൃഷ്ണന്റേയും കഥയായാണ് എ ഫീല്‍ഡ് ഓഫ് ഫ്ളവേഴ്സ് പുനരാഖ്യാനം ചെയ്യപ്പെടുന്നത്. ഭാരതീയ പുരാണങ്ങള്‍, വിശേഷിച്ചും ബലരാമന്റെ കഥ, തന്നെ എന്നും ആവേശം കൊള്ളിച്ചിട്ടുണ്ടെന്ന് അനിതാ നായര്‍ പറഞ്ഞു. 'ബലരാമന്റെ കണ്ണിലൂടെ എ ഫീല്‍ഡ് ഓഫ് ഫ്ളവേഴ്സ് എഴുതുമ്പോള്‍ മഹാഭാരതം തന്നെയായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍ അപ്പോഴും സമകാലീന സംഭവങ്ങളും കടന്നു വന്നു.മുന്‍വിധികളും പുരുഷമേധാവിത്വവും അന്നും ഇന്നും ഒരുപോലെ തന്നെയെന്നും അനിതാ നായര്‍ പറയുന്നു.

പ്രകാശ് രാജ് വായിക്കുന്ന ഈ ഓഡിയോ ബുക് https://www.storytel.com/in/en/books/2465145-A-Field-of-Flowser എന്ന ലിങ്ക് സന്ദര്‍ശിക്കമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News