നിയമവിജ്ഞാനകോശം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു

Update: 2021-08-02 13:05 GMT

തിരുവനന്തപുരം: നിയമത്തെ സംബന്ധിച്ചുള്ള അജ്ഞത പല കുറ്റകൃത്യങ്ങളും ചെയ്യുന്നതിന് ഒരു ഘടകമായി മാറുന്നുവെന്ന് നിയമ മന്ത്രി പി.രാജീവ്. നിയമസഭയിലെ ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന ഏകവാല്യവിജ്ഞാനകോശമായ നിയമവിജ്ഞാനകോശം മന്ത്രി സജി ചെറിയാന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.

നിയമം അറിയില്ല എന്നുള്ളത് ശിക്ഷയില്‍ നിന്ന് രക്ഷപെടുന്നതിനുള്ള ഒരു ഉപാധിയായി നമ്മുടെ ശിക്ഷാനിയമങ്ങള്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഒരു പൊതു അവബോധം നിയമത്തെക്കുറിച്ചും നിയമ ശാസ്ത്രത്തെക്കുറിച്ചും ഉണ്ടാക്കിയെടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇത് പൊതു സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിലെ അജ്ഞത മൂലം അറിവില്ലാത്തവര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എആര്‍ രാജന്‍, നിയമവിജ്ഞാനകോശം കോഓര്‍ഡിനേറ്റര്‍ ആര്‍ അനിരുദ്ധന്‍ സംസാരിച്ചു.

Tags:    

Similar News