രണ്ടാം ദിനത്തില്‍ പ്രേക്ഷക ഹൃദയം കീഴടക്കി ചുരുളി

Update: 2021-02-11 14:54 GMT

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തില്‍ മലയാളത്തിന്റെ ചുരുളി പ്രേക്ഷക ഹൃദയം കീഴടക്കി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. നിയമവാഴ്ചയുടെ ചുരുളില്‍ കുരുങ്ങിയ ജീവിതത്തിന്റെ പരുക്കന്‍ ചിത്രങ്ങളാണ് ചുരുളി പ്രമേയമാക്കിയത് .മേളയിലെ മത്സരവിഭാഗത്തിലായിരുന്നു പ്രദര്‍ശനം.

വിയറ്റ്‌നാം ചിത്രമായ റോം,ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഡിയര്‍ കോമ്രേഡ്‌സ്,മലയാളചിത്രങ്ങളായ മ്യൂസിക്കല്‍ ചെയര്‍,സീ യു സൂണ്‍,1956 മധ്യതിരുവിതം കൂര്‍, മോഹിത് പ്രിയദര്‍ശിയുടെ കൊസ എന്നിവയും രണ്ടാം ദിനത്തില്‍ മികച്ച പ്രതികരണം നേടി. ശനിയാഴ്ച വൈകിട്ട് നാലിന് കൈരളി തിയേറ്ററില്‍ ചുരുളിയുടെ രണ്ടാമത്തെ പ്രദര്‍ശനം നടക്കും.

Tags: