ഇന്ധനവില വര്‍ധന: സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം

Update: 2018-09-10 05:32 GMT


തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരേ സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ആദ്യ മണിക്കൂറുകളില്‍ ഹര്‍ത്താര്‍ പൂര്‍ണമാണ്.

പലയിടങ്ങളിലും പുലര്‍ച്ചെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് വാഹന ഗതാഗതത്തില്‍ കുറവുണ്ടായിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ്സുകളും സര്‍വീസ് നടത്തുന്നില്ല. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഹര്‍ത്താല്‍ തടസം ഉണ്ടാക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പല സ്ഥലത്തും ഇത് പ്രാവര്‍ത്തികമായില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍, വിവാഹം, ആശുപത്രി, എയര്‍ പോര്‍ട്ട്, വിദേശ വിനോദസഞ്ചാരികള്‍, പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.