സി കെ ജാനു എന്‍ഡിഎ വിടുന്നു

Update: 2018-10-09 05:23 GMT

വയനാട്: മുന്നണിയില്‍ നിന്നുള്ള കടുത്ത അവഗണനയെ തുടര്‍ന്ന് ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിടാനൊരുങ്ങുന്നു. എന്‍ഡിഎയില്‍ നിന്ന് അവഗണന തുടരുകയാണെന്ന് പാര്‍ട്ടി അധ്യക്ഷ സി കെ ജാനു പറഞ്ഞു. ഇനിയും ഈ രീതിയില്‍ മുന്നോട്ട് പോകുന്നതില്‍ കാര്യമില്ല. പ്രയോജനമില്ലെങ്കില്‍ മുന്നണി വിടും. ഇടത്, വലത് മുന്നണികളുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിന് തടസ്സമില്ല.

ജനാധിപത്യ രാഷ്ട്രീയ സഭ ഇതുവരെ ബിജെപിയില്‍ ലയിച്ചിട്ടില്ല. എല്ലാ കാലവും ഒരു മുന്നണിയില്‍ തുടരുമെന്ന് കരുതേണ്ടതില്ലെന്നും സി കെ ജാനു മുന്നറിയിപ്പ് നല്‍കി.
Tags: