സംഗീത ഉണ്ണിത്താന് ജേണലിസത്തില്‍ പിഎച്ച്ഡി

Update: 2021-07-04 12:40 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നിന്ന് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ സംഗീതാ ഉണ്ണിത്താന്‍ പിഎച്ച്ഡി നേടി. 'ശാസ്ത്രവിനിമയം മുഖ്യധാരാമാധ്യമങ്ങളില്‍' എന്ന വിഷയത്തില്‍ മുന്‍ വൈസ്ചാന്‍സലര്‍ പ്രഫസര്‍ ഡോ. ജെവി വിളനിലത്തിന്റെയും കേരള സര്‍വകലാശാല കമ്മ്യൂനിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗം അസി. പ്രഫസര്‍ എംഎസ് ഹരികുമാറിന്റെയും മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.

തിരുവനന്തപുരം കരുമം സുജാതയില്‍ കെബി ഉണ്ണിത്താന്റെയും ഉഷ ബി ഉണ്ണിത്താന്റെയും മകളാണ്. മാധ്യമ പ്രവര്‍ത്തകന്‍ സിപി ശ്രീഹര്‍ഷന്‍ ഭര്‍ത്താവാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ടൂണ്‍സ് അനിമേഷനില്‍ കോര്‍പറേറ്റ് കമ്യൂനിക്കേഷന്‍സില്‍ സീനിയര്‍ മാനേജരാണ്. നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിലും ദി ഹിന്ദുവിലും റിപോര്‍ട്ടറായിരുന്നു സംഗീത.

Tags:    

Similar News