നിപ വൈറസ്: പിഎസ്‌സി പരീക്ഷകളുടെ തിയ്യതി മാറ്റി

Update: 2021-09-06 13:31 GMT

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതില്‍ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ പിഎസ്‌സി 2021 സെപ്തംബര്‍ 7ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് പ്രഫസര്‍ (അറബിക്) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ 2021 ഒക്‌ടോബര്‍ 6നും സെപ്തംബര്‍ 18, 25 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷകള്‍ യഥാക്രമം 2021 ഒക്‌ടോബര്‍ 23, 30 തിയ്യതികളിലേക്കും മാറ്റിവച്ചിരിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രൊഫൈലില്‍ ലഭിക്കും.

Tags:    

Similar News