കൊവിഡ് വ്യാപനം: സാങ്കേതിക സര്‍വകലാശാല ക്ലാസുകള്‍ നിര്‍ത്തിവച്ചു

Update: 2021-05-12 11:20 GMT

തിരുവനന്തപുരം: ഉയരുന്ന കൊവിഡ് വ്യാപനം പരിഗണിച്ച് എല്ലാ അക്കാദമിക പ്രവര്‍ത്തനങ്ങളും ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. സിന്‍ഡിക്കേറ്റിന്റെ അക്കാദമിക്, റിസര്‍ച്, പരീക്ഷാ ഉപസമിതികളുടെ ശുപാര്‍ശയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മെയ് 19 വരെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെയുള്ള എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ.എംഎസ് രാജശ്രീ അനുമതി നല്‍കിയത്. വിവിധ വിദ്യാര്‍ഥി സംഘടനകളും ഈ ആവശ്യമുന്നയിച്ച് നിവേദനം നല്‍കിയിരുന്നു. മെയ് 20 മുതല്‍ എല്ലാ അക്കാദമിക പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

Tags: