സൗജന്യ പിഎസ് സി പരിശീലനം

Update: 2020-12-04 01:50 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ പിഎസ് സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. എസ്എസ്എല്‍സിയാണ് അടിസ്ഥാന യോഗ്യത. പിഎസ് സി നിഷ്‌കര്‍ഷിച്ച പ്രായപരിധിയില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ജനന തിയ്യതി, യോഗ്യത, അപേക്ഷിച്ച തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ ubkanr.emp.lbr@kerala.gov.in എന്ന ഇ-മെയിലില്‍ ഡിസംബര്‍ 10നകം സമര്‍പ്പിക്കണം. ഫോണ്‍: 9495723518, 9645651518.

Free PSC coaching

Tags: