നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

Update: 2022-05-27 12:40 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴില്‍ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം കാംപസില്‍ പ്രവര്‍ത്തിക്കുന്ന ഐഎച്ച്ആര്‍ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ ജൂണ്‍ ആദ്യ വാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫീല്‍ഡ് ടെക്‌നിഷ്യന്‍ ആന്റ് അദര്‍ ഹോം അപ്ലയന്‍സ് കോഴ്‌സിന് എസ്എസ്എല്‍സിയാണ് യോഗ്യത. പ്രായം 18നും 30നുമിടിയില്‍. മൂന്നുമാസമാണ് കോഴ്‌സ് കാലാവധി.

അപേക്ഷകര്‍ തിരുവനന്തപുരം കോര്‍പറേഷന്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, ആറ്റിങ്ങല്‍ എന്നീ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിര താമസക്കാരും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരോ അല്ലെങ്കില്‍ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബവരുമാനം ഉള്ളവരോ ആയിരിക്കണം. താല്‍പര്യമുള്ള അപേക്ഷകര്‍ 0471-2307733, 8547005050 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Tags: