ബിരുദതല മത്സരപരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം; അപേക്ഷിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 17

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.

Update: 2022-08-03 07:35 GMT

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ (scheduled caste development department) കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീഎക്‌സാമിനേഷന്‍ ട്രയിനിങ് സെന്ററില്‍ (pre examination raining center) ഡിഗ്രി ലെവല്‍ മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. സെപ്റ്റംബര്‍ 1ന് ആരംഭിക്കുന്ന ക്ലാസില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 17ന് മുമ്പ് മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീഎക്‌സാമിനേഷന്‍ ട്രയിനിങ് സെന്ററില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം ഓഫിസില്‍ ലഭ്യമാണ്. 

Tags:    

Similar News