ഹയര്‍ സെക്കന്ററി: ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ക്കായി സമഗ്ര ശിക്ഷയുടെ പരിശീലന പരിപാടി

ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങള്‍ മറികടക്കാന്‍ കഴിയുന്ന ലളിതമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സമഗ്ര ശിക്ഷ മൊഡ്യൂള്‍ തയാറാക്കിയിരിക്കുന്നത്.

Update: 2019-01-05 13:57 GMT

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികളുടെ ജ്യോഗ്രഫി, ഹിസ്റ്ററി, ഇക്കണോമിക്‌സ് തുടങ്ങിയ ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ പഠനം ലളിതമാക്കുന്നതിനായി സമഗ്ര ശിക്ഷയുടെ മൊഡ്യൂള്‍ പരിശീലന പരിപാടി ആരംഭിച്ചു. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ആരംഭിച്ച പരിശീലനത്തിന്റെ ട്രൈഔട്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ഇന്‍ചാര്‍ജ് പിപി പ്രകാശന്‍ നിര്‍വഹിച്ചു. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന ശില്‍പശാലയ്ക്ക് സമഗ്ര ശിക്ഷ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍മാരായ എന്‍ടി ശിവരാജന്‍, എകെ സുരേഷ് കുമാര്‍, ഡോ. പി പ്രമോദ് നേതൃത്വം നല്‍കി. എലിമെന്ററിയിലും സെക്കന്ററിയിലും നടപ്പാക്കിയ ശ്രദ്ധ പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പരിശീലന പരിപാടിയും. ഓരോ ജില്ലയില്‍ നിന്നും ഒരു വിഷയത്തിന് 2 അധ്യാപകര്‍ക്ക് വീതമാണ് പരിശീലനം നല്‍കിയത്. ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങള്‍ മറികടക്കാന്‍ കഴിയുന്ന ലളിതമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സമഗ്ര ശിക്ഷ മൊഡ്യൂള്‍ തയാറാക്കിയിരിക്കുന്നത്.

Tags: