ഇന്ത്യന്‍ ആര്‍മിയില്‍ ട്രെയിന്‍ഡ് ഗ്രാജുവേറ്റ് കോഴ്സ്; ലെഫ്റ്റനന്റ് റാങ്കില്‍ നിയമനം

കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സൈന്യത്തില്‍ ലെഫ്നന്റ് റാങ്കില്‍ സ്ഥിര നിയമനം നല്‍കും.

Update: 2020-07-28 15:53 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മിയില്‍ ടെക്നിക്കല്‍ ഗ്രാജുവേറ്റ് കോഴ്സ് (ടി.ജി.സി-132)ലേക്ക് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ബാച്ചിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചത്. 40 പേര്‍ക്കാണ് അവസരം. അവിവാഹിതരായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റായ http://joinindianarmy.nic.in വഴിയാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 26 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.


ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐ.എംഎ) ആണ് പഠനകേന്ദ്രം. കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സൈന്യത്തില്‍ ലെഫ്നന്റ് റാങ്കില്‍ സ്ഥിര നിയമനം നല്‍കും. കോഴ്സിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. ഏതെങ്കിലും കാരണത്താല്‍ കോഴ്സില്‍ നിന്ന് പിന്‍മാറേണ്ടി വന്നാല്‍ നഷ്ടപരിഹാരം അടക്കേണ്ടിവരും.




Tags:    

Similar News