ടാറ്റാ ഫൗണ്ടേഷന്‍ 'സംവാദ് ഫെല്ലോഷിപ്പ് 2020': കേരളത്തില്‍ നിന്ന് ബിബിത വാഴച്ചാല്‍ അര്‍ഹയായി

Update: 2020-11-21 13:31 GMT

തിരുവനന്തപുരം: ടാറ്റാ ഫൗണ്ടേഷന്‍ നല്‍കുന്ന 'സംവാദ് ഫെലോഷിപ്പ് 2020' ന് അര്‍ഹത നേടുന്ന രാജ്യത്തെ ആറു പേരില്‍ ഒരാളായി വാഴച്ചാല്‍ കാടര്‍ ആദിവാസി ഊരില്‍ നിന്നുള്ള ബിബിത വാഴച്ചാല്‍. രാജ്യത്തെ ആദിവാസി ഗോത്രമേഖലയിലെ ഗവേഷണ പ്രൊജക്ടുകള്‍ക്ക് നല്‍കുന്ന ഫെലോഷിപ്പാണ് സംവാദ്. ഈ വര്‍ഷത്തെ ഫെലോഷിപ്പിന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 124 അപേക്ഷകളാണ് ഫൗണ്ടേഷന് ലഭിച്ചത്. അതില്‍ നിന്ന് 6 എണ്ണമാണ് ഫെലോഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് ഫെലോഷിപ്പിന് അര്‍ഹയായ ഏക വിദ്യാര്‍ത്ഥിനിയാണ് ബിബിത. നിലവില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയംഗവും തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

Tata Foundation 'Samvad Fellowship 2020': Bibita Vazhachal from Kerala deserves

Tags:    

Similar News