തൃശൂര്‍ ഗവ. ലോ കോളജില്‍ സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 27ന്

Update: 2020-11-25 04:17 GMT

തൃശൂര്‍: തൃശൂര്‍ ഗവ. ലോ കോളജില്‍ നവംബര്‍ 27ന് ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിന്റെ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്(5), സ്റ്റേറ്റ് മെറിറ്റ്(1) എന്നീ വിഭാഗത്തിലുളള ഒഴിവുകളിലേക്കും പഞ്ചവല്‍സര ബിബിഎ, എല്‍എല്‍ബി കോഴ്‌സിലെ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്(1), മുസ് ലിം(1), സ്റ്റേറ്റ് മെറിറ്റ്(1) എന്നീ വിഭാഗത്തിലുളള ഒഴിവുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

    എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവര്‍ക്കുമാണ് സ്‌പോട്ട് അഡ്മിഷന് അര്‍ഹത. പ്രവേശനത്തിനെത്തുന്നവര്‍ രാവിലെ 11 നകം പ്രോസ്‌പെക്റ്റസില്‍ വ്യവസ്ഥ ചെയ്തതു പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസല്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ രക്ഷിതാവിനോടൊപ്പം ഹാജരാവണം. തിരഞ്ഞെടുക്കുന്നവര്‍ അന്നു തന്നെ ഓഫിസില്‍ ഫീസ് അടയ്ക്കണം. ഫോണ്‍: 0487-2360150. glcthrissur.com.

Spot admission in Thrissur govt. law collage

Tags: