പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് ഡിഗ്രി പ്രവേശനം: സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Update: 2022-02-03 12:03 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളില്‍ 2021-22 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് ഡിഗ്രി കോഴ്‌സില്‍ പ്രവേശനത്തിന് അപേക്ഷിച്ച് ഓപ്ഷനുകള്‍ സമര്‍പ്പിച്ചവരുടെ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് www.lbscetnre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേന ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലൂടെയോ അല്ലെങ്കില്‍ ഓണ്‍ലൈനായോ ഫെബ്രുവരി 7 നകം ഫീസ് ഒടുക്കിയശേഷം അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളജുകളില്‍ പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560363, 364.




Tags:    

Similar News