എയ്ഡഡ് സ്‌കൂളുകളിലെ പാര്‍ട്ട് ടൈം അധ്യാപകര്‍ക്ക് പിഎഫ് അനുകൂല്യം

Update: 2021-12-22 11:48 GMT

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ പാര്‍ട്ട് ടൈം ടീച്ചേഴ്‌സ്/പാര്‍ട്ട് ടൈം ടീച്ചേഴ്‌സ് വിത്ത് ഫുള്‍ ബെനിഫിറ്റ് വിഭാഗം അധ്യാപകര്‍ക്ക് കെഎഎസ്ഇപിഎഫില്‍ അംഗത്വം നല്‍കുന്നതിനുള്ള അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഈ വിഭാഗം ജീവനക്കാരില്‍ നേരത്തെ കെഎഎസ്ഇപിഎഫ് അംഗത്വം ലഭിച്ചവരുണ്ടെങ്കില്‍ അവര്‍ക്ക് ഉത്തരവ് ദോഷകരമായി ബാധിക്കില്ലെന്നും വ്യവസ്ഥയുണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ പാര്‍ട്ട് ടൈം അധ്യാപകര്‍ക്ക് ജിപിഎഫ് അക്കൗണ്ട് തുടങ്ങാന്‍ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിരുന്നു. അതിനനുസരിച്ചാണ് എയ്ഡഡ് മേഖലയിലെ പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും കെഎഎസ്ഇപിഎഫ് തുടങ്ങുവാനുള്ള അനുമതി നല്‍കിയത്. അക്കൗണ്ട് ലഭിച്ചിട്ടില്ല എന്ന കാരണത്താല്‍ എയ്ഡഡ് മേഖലയിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടത്തുന്നതിന് നേരിടുന്ന തടസ്സം ചൂണ്ടിക്കാണിച്ചുള്ള നിവേദനങ്ങള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കാര്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

Tags: