നീറ്റ്/എന്‍ജിനീയറിങ് എന്‍ട്രന്‍സ്: സൗജന്യപരിശീലനത്തിന് അപേക്ഷിക്കാം

Update: 2021-06-19 13:44 GMT

തിരുവനന്തപുരം: 2020-21 അധ്യയന വര്‍ഷം പ്ലസ്ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2021 ലെ നീറ്റ്/എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മുമ്പ് ഒരുമാസത്തെ ക്രാഷ് കോച്ചിങ് ക്ലാസില്‍ (ഓണ്‍ലൈന്‍) പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 150 പേരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും.

വിദ്യാര്‍ഥികള്‍ പേര്, മേല്‍ വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്‌വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂര്‍, നിലമ്പൂര്‍, കല്‍പ്പറ്റ എന്നീ പ്രോജക്ടാഫീസുകളിലും പുനലൂര്‍, റാന്നി, അടിമാലി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കാസര്‍ഗോഡ്, കോഴിക്കോട് എന്നീ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസുകളിലും 25നകം ബന്ധപ്പെട്ട ഐടിഡി പ്രോജക്ട് ഓഫിസര്‍/െ്രെടബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍മാര്‍ക്ക് ലഭ്യമാക്കണം.

നിശ്ചിതസമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനത്തിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.

Tags:    

Similar News