എംബിബിഎസ്, നേഴ്‌സിങ്, പ്രവേശനപരീക്ഷ

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കോടെ പാസാവണം(എസ്‌സി/എസ്ടിക്ക് 50 ശതമാനം, ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം). രണ്ടുഘട്ടങ്ങളിലായുള്ള രജിസ്‌ട്രേഷനില്‍, ആദ്യഘട്ടം കൃത്യമായി പൂര്‍ത്തിയാക്കിയവര്‍ക്കേ രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ സാധ്യമാവൂ.

Update: 2018-12-27 10:42 GMT

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു പാസായവര്‍ക്കും/ ഈ വര്‍ഷം അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കുമുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ എംബിബിഎസ്, ബിഎസ്‌സി നേഴ്‌സിങ്, ബിഎസ്‌സി പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കോടെ പാസാവണം(എസ്‌സി/എസ്ടിക്ക് 50 ശതമാനം, ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം). രണ്ടുഘട്ടങ്ങളിലായുള്ള രജിസ്‌ട്രേഷനില്‍, ആദ്യഘട്ടം കൃത്യമായി പൂര്‍ത്തിയാക്കിയവര്‍ക്കേ രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ സാധ്യമാവൂ.

www.aiimsexams.org എന്ന വെബ്‌സൈറ്റ് വഴിയാണ് ആദ്യഘട്ട രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. 2019 ജനുവരി മൂന്നുവരെയാണ് ആദ്യഘട്ട രജിസ്‌ട്രേഷന് അവസരം. ജനുവരി ഏഴിന് രജിസ്‌ട്രേഷന്‍ സ്വീകാര്യമായോ എന്ന് അറിയാം. 18വരെ തിരുത്തലുകള്‍ക്ക് അവസരമുണ്ടാവും. 22ന് രജിസ്‌ട്രേഷന്‍ ആയതായി അറിയിക്കും. ജനുവരി 29ന് വെബ്‌സൈറ്റില്‍ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 17വരെ ജനറല്‍ രജിസ്‌ട്രേഷന്‍ കോഡ് വെബ്‌സൈറ്റില്‍ നിന്നെടുക്കാം. ഫോട്ടോ അപ് ലോഡ് ചെയ്യുക, പ്രാഥമികവിവരങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് ആദ്യഘട്ട രജിസ്‌ട്രേഷനില്‍ ചെയ്യേണ്ടത്. 2019 ഫെബ്രുവരി 21നാണ് രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ ആരംഭിക്കുക. മാര്‍ച്ച് 12വരെ ജനറല്‍ രജിസ്‌ട്രേഷന്‍ കോഡ് ഉപയോഗിച്ച് ഫീസടയ്ക്കാനും കൂടുതല്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനും സൗകര്യമുണ്ടാവും. മെയ് 25, 26 തിയ്യതികളിലായിരിക്കും പ്രവേശനപ്പരീക്ഷ.


Tags: