കണ്ണൂര്‍ യൂനിവേഴ്‌സിറ്റി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷ ക്ഷണിച്ചു

Update: 2021-11-07 12:36 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല 2021-22 അധ്യയന വര്‍ഷത്തെ എട്ട് ഡിഗ്രി പ്രോഗ്രാമുകളിലേക്കും നാല് പിജി പ്രോഗ്രാമുകളിലേക്കും അഫ്‌സല്‍ഉല്‍ ഉലമ പ്രിലിമിനറി കോഴ്‌സിലേക്കും പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഹിസ്റ്ററി, എക്കണോമിക്‌സ്, മലയാളം, ബിബിഎ, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, അഫ്‌സല്‍ ഉല്‍ ഉലമ, ബികോം എന്നീ ഡിഗ്രി കോഴ്‌സുകളിലേക്കും അറബിക്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, ഇംഗ്ലീഷ് എന്നീ പിജി കോഴ്‌സിലേക്കുമാണ് പ്രവേശനം.

നവംബര്‍ 8 മുതല്‍ ഡിസംബര്‍ 7 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 1500 രൂപയാണ് അപേക്ഷാഫീസ്. 500/ രൂപ ഫൈനോടുകൂടി 15-12-2021 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് 24-12-2021 ന് മുമ്പ് ലഭിക്കണം. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ www. kannuruniverstiy.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0497 2715183,152, 153, 154, 185.

Tags:    

Similar News