ജെഎന്‍യു പ്രവേശന പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു; സപ്തംബര്‍ 20 മുതല്‍ 23 വരെ ഓണ്‍ലൈനായാണ് പരീക്ഷ

Update: 2021-07-28 04:09 GMT

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു. സപ്തംബര്‍ 20 മുതല്‍ 23 വരെ പരീക്ഷ നടത്തുമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ആഗസ്ത് 27 വരെ അപേക്ഷകള്‍ നല്‍കാം. പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പ്രവേശന പ്രക്രിയ കാലതാമസമില്ലാതെ ആരംഭിക്കുമെന്ന് വിസി എം ജഗദേശ് കുമാര്‍ പറഞ്ഞു.

വൈവ ആവശ്യമുള്ള പ്രോഗ്രാമുകള്‍ക്കായി ഇത് ഓണ്‍ലൈനില്‍ നടക്കും. കൊവിഡിന്റെ ഈ ദുഷ്‌കരമായ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ യാത്ര ചെയ്യേണ്ടതില്ല. നിയുക്ത കേന്ദ്രങ്ങളില്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സി ഓണ്‍ലൈനായി പരീക്ഷ നടത്തും. ജെഎന്‍യു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച ആരംഭിച്ച് ആഗസ്ത് 27 ന് അവസാനിക്കും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രവേശന പരീക്ഷ (ഡിയുഇടി) 2021 ന്റെ തിയ്യതിയും പ്രഖ്യാപിച്ചു.

പരീക്ഷകള്‍ സപ്തംബര്‍ 26 ന് ആരംഭിച്ച് ഒക്ടോബര്‍ ഒന്നിനാണ് അവസാനിക്കുക. ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രോഗ്രാമുകള്‍ക്കായി രജിസ്‌ട്രേഷന്‍ പ്രക്രിയ ആഗസ്ത് 2 മുതല്‍ ആരംഭിക്കും. ഡല്‍ഹി സര്‍വകലാശാല പിജി, എംഫില്‍, പിഎച്ച്ഡി രജിസ്‌ട്രേഷന്‍ പ്രക്രിയ തിങ്കളാഴ്ച ആരംഭിച്ചിട്ടുണ്ട്. ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ ആഗസ്ത് 2 മുതല്‍ ആരംഭിക്കും. പിഎച്ച്ഡി, പിജി, എംഫില്‍ പ്രോഗ്രാമുകള്‍ക്കും ഏതാനും ബിരുദ കോഴ്‌സുകള്‍ക്കുമുള്ള പ്രവേശന പരീക്ഷയാണ് നടക്കുന്നത്.

Tags:    

Similar News