ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍; 11ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

Update: 2022-07-07 15:48 GMT

കോഴിക്കോട്: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷത്തില്‍ 11ാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerela.gov.in/thss വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 22 . ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണ്ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം.

ഈ അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്‌സി/എസ്ടി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) ജൂലൈ 25 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സിബിഎസ്ഇ/ഐഎസ്‌സി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഈ തിയ്യതിയ്ക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭ്യമാക്കും.

ഐഎച്ച്ആര്‍ഡിക്ക് കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 04712543888,8547006804), അടൂര്‍ (പത്തനംതിട്ട, 04734224078, 8547005020), ചേര്‍ത്തല, (ആലപ്പുഴ, 04782552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 04692680574, 8547005010), പുതുപ്പള്ളി (കോട്ടയം, 04812351485, 8547005013), പീരുമേട് (ഇടുക്കി, 04869233982, 8547005011), മുട്ടം (തൊടുപുഴ, 04862255755, 8547005014), കലൂര്‍ (എറണാകുളം, 04842347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 04842604116, 8547005015), ആലുവ (എറണാകുളം, 04842623573, 8547005028), വരടിയം (തൃശൂര്‍, 04872214773, 8547005022), വാഴക്കാട് (മലപ്പുറം, 04832725215, 8547005009), വട്ടംകുളം (മലപ്പുറം 04942681498, 8547005012), പെരിന്തല്‍മണ്ണ (മലപ്പുറം, 04933225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 04952721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ നിലവിലുള്ളത്.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐഎച്ച്ആര്‍ഡിയുടെ വെബ്‌സൈറ്റ് ihrd.ac.in ലും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് email: ihrd.itd@gmail.com.

Tags:    

Similar News