ഹയര്‍സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകളുടെ ടൈംടേബിളില്‍ മാറ്റം വരുത്തിയേക്കും

ഒന്നാംവര്‍ഷത്തിലെ പാര്‍ട്ട്-ഒന്ന് ഇംഗ്ലീഷ് പരീക്ഷയും രണ്ടാംവര്‍ഷത്തിലെ പാര്‍ട്ട് രണ്ട് സെക്കന്റ് ലാംഗ്വേജ് പരീക്ഷകളും ഒരേസമയം നടത്താനാണ് നീക്കം.

Update: 2019-01-03 17:04 GMT

തിരുവനന്തപുരം: മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകളുടെ ടൈംടേബിളില്‍ മാറ്റം വരുത്തിയേക്കും. ഒന്നാംവര്‍ഷത്തിലെ പാര്‍ട്ട്-ഒന്ന് ഇംഗ്ലീഷ് പരീക്ഷയും രണ്ടാംവര്‍ഷത്തിലെ പാര്‍ട്ട് രണ്ട് സെക്കന്റ് ലാംഗ്വേജ് പരീക്ഷകളും ഒരേസമയം നടത്താനാണ് നീക്കം.രണ്ട് പരീക്ഷകളും ഓരോ സ്‌കൂളിലും നടത്താന്‍ ആവശ്യമായ ക്ലാസ് മുറികളുടെ എണ്ണം, സ്‌കൂള്‍ കാംപസില്‍ ലഭ്യമായ ക്ലാസ് മുറികളുടെ എണ്ണം (ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യുപി സ്‌കൂള്‍, എല്‍പി സ്‌കൂള്‍) എന്നിവ തിട്ടപ്പെടുത്തി അതത് പ്രിന്‍സിപ്പല്‍മാര്‍/ചീഫ് സൂപ്രണ്ടുമാര്‍ സാഹചര്യം വിലയിരുത്തണം.

എന്തെങ്കിലും അപര്യാപ്തതയുള്ള സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍/ചീഫ് സൂപ്രണ്ടുമാര്‍ വെള്ളിയാഴ്ചയ്ക്കകം വിശദാംശങ്ങള്‍ അപ്്‌ലോഡ് ചെയ്യണം. ഹയര്‍സെക്കന്‍ഡറി പരീക്ഷയോടൊപ്പം എസ്എസ്എല്‍സി പരീക്ഷയും നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് അധ്യാപക സംഘടനകള്‍ ആരോപിച്ചു.


Tags:    

Similar News