പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സൗജന്യ പരിശീലനം

Update: 2022-03-03 15:44 GMT

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്ലസ് ടു/ ഡിഗ്രി/ ഡിപ്ലോമ/ ബി.ടെക്/ എംസിഎ കഴിഞ്ഞ പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലാണ് സൗജന്യ റസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ നടത്തുന്നത്.

നിബന്ധനകള്‍ക്ക് വിധേയമായി പഠനകാലയളവില്‍ റെസിഡന്‍ഷ്യല്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്‌റ്റൈപ്പന്റും നല്‍കും. അപേക്ഷകള്‍ തിരുവനന്തപുരം സ്‌പെന്‍സര്‍ ജങ്ഷനിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ 15നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7356789991/ 9995898444.




Tags:    

Similar News