സിഎസ്‌ഐആര്‍ യുജിസി നെറ്റ്: അപേക്ഷ മാര്‍ച്ച് 18 വരെ

Update: 2019-02-21 11:37 GMT

ന്യൂഡല്‍ഹി: ശാസ്ത്ര വിഷയങ്ങളില്‍ ഫെല്ലോഷിപ്പോടെ ഉന്നത ഗവേഷണം, അധ്യാപനം എന്നിവയ്ക്കുള്ള നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെആര്‍എഫ്) പരീക്ഷക്കു ഈ മാസം 25 മുതല്‍ അപേക്ഷിക്കാം. ഫിസിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യന്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ് എന്നീ വിഷയങ്ങളിലാണു പരീക്ഷ. ജൂണ്‍ 16നാണു പരീക്ഷ. 200 മാര്‍ക്കിനുള്ള പരീക്ഷയുടെ ദൈര്‍ഘ്യം മൂന്നുമണിക്കൂറായിരിക്കും. യോഗ്യത: എംഎസ്‌സി/തത്തുല്യം/ഇന്റഗ്രേറ്റഡ് ബിഎസ്എംഎസ്/നാല് വര്‍ഷ ബിഎസ്/ബിഇ/ബിടെക്/ബി. ഫാര്‍മ/എംബിബിഎസ് ബിരുദം. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 18 വരെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക്: www.csirhrdg.res.in. 

Tags:    

Similar News