സ്വാശ്രയ സ്ഥാപനങ്ങളിലെ ഒഇസി, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചു

Update: 2022-05-06 12:44 GMT

തിരുവനന്തപുരം: കെമാറ്റ് പരീക്ഷ എഴുതാതെ സ്വാശ്രയ സ്ഥാപനങ്ങളില്‍ എംബിഎ കോഴ്‌സിന് പഠിക്കുന്ന ഒഇസി, ഒബിസി(എച്ച്) വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചു. മെരിറ്റ് റിസര്‍വേഷന്‍ വിഭാഗത്തില്‍ പ്രവേശനം നേടിയവരാകണം വിദ്യാര്‍ത്ഥികള്‍. കൊവിഡ് പശ്ചാത്തലത്തില്‍ കെ മാറ്റ് പരീക്ഷ എഴുതാന്‍ പട്ടിക വിഭാഗ പിന്നാക്ക വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. ഇതുമൂലം സംവരണ ക്വോട്ടയിലെ ഒഴിവുകളില്‍ പരീക്ഷാ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയിരുന്നു. ഇത്തരത്തില്‍ പ്രവേശനം ലഭിച്ച സംവരണ വിഭാഗക്കാര്‍ക്കാണ് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായത്. 

Tags:    

Similar News