ജെഇഇ ഫലം പ്രഖ്യാപിച്ചു: 15 വിദ്യാര്‍ഥികള്‍ക്ക് നൂറുമേനി

ആകെ 9,29,198 പേരാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. പേപ്പര്‍ ഒന്നിന്റെ ഫലമാണ് പ്രഖ്യാപിച്ചത്. 15 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. 100 ശതമാനം മാര്‍ക്ക് വാങ്ങിയവരില്‍ മൂന്നുപേര്‍ മഹാരാഷ്ട്രക്കാരാണ്.

Update: 2019-01-19 19:13 GMT

ന്യൂഡല്‍ഹി: ജെഇഇ അഡ്വാന്‍സ്ഡ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. നേരത്തെ തീരുമാനിച്ചതിലും 11 ദിവസം മുമ്പാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 9,29,198 പേരാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. പേപ്പര്‍ ഒന്നിന്റെ ഫലമാണ് പ്രഖ്യാപിച്ചത്. 15 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. 100 ശതമാനം മാര്‍ക്ക് വാങ്ങിയവരില്‍ മൂന്നുപേര്‍ മഹാരാഷ്ട്രക്കാരാണ്.

സംസ്ഥാനതലത്തില്‍ ഉന്നത വിജയം നേടിയവരുടെ പട്ടികയും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. http://jeemain.nic.in എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നമ്പറും റോള്‍ നമ്പറും നല്‍കി പരീക്ഷാഫലം അറിയാം. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യാണ് പരീക്ഷ നടത്തിയത്. ഇന്ത്യയിലും വിദേശത്തുമായി 467 പരീക്ഷാ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ജനുവരി എട്ടുമുതല്‍ പന്ത്രണ്ട് വരെ നടന്ന ആദ്യ പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ വന്നത്. രണ്ടാമത്തെ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കും. 

Tags:    

Similar News