ന്യൂഡല്‍ഹി: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഇഡി അന്വേഷണത്തിനിടെ 2025 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തില്‍ വച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
വഖഫ് നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്.
മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍, അഭിഭാഷകരായ രജത് ഭരദ്വാജ്, അങ്കിത എം ഭരദ്വാജ്, ദുഷ്യന്ത് ചൗധരി, മുഹമ്മദ് ഫിയാസ്, വിശ്വജീത് സിംഗ്, സിദ്ധാര്‍ത്ഥ് സിംഗ് എന്നിവരാണ് എംകെ ഫൈസിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.