കോഴിക്കോട്ട് നിപ ബാധിച്ച് 12 കാരന്‍ മരിച്ചു; ആരോഗ്യ മന്ത്രി കോഴിക്കോട്ടേക്ക്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 12കാരന്‍ മരിച്ചു. മാവൂര്‍ മുന്നൂര്‍ സ്വദേശിയായ 12കാരനാണ് മരിച്ചത്. പുലര്‍ച്ചെ 4.45ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിസ്റ്റ്യൂട്ടിലേക്കയച്ച ആദ്യ സാമ്പിളിന്റെ പരിശോധനാഫലം പോസിറ്റീവാണ് എന്നാണ് റിപോര്‍ട്ട്. മറ്റ് പരിശോധനാഫലം കൂടി വന്നതിനു ശേഷമേ നിപയാണോ എന്ന കാര്യം പൂര്‍ണമായും സ്ഥിരീകരിക്കുകയുള്ളൂ.
ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് 12 വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ഐസൊലേറ്റഡ് ഐസിയുവില്‍ ചികിത്സയിലായിരുന്നു. കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയുമൊക്കെ നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ഈ മാസം ഒന്നാം തീയതിയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപാ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. നിപ ബാധിച്ചുള്ള മരണത്തെത്തുടര്‍ന്ന് ആരോഗ്യ മന്ത്രിയും പ്രത്യേക വൈദ്യ സംഘവും ഇന്ന് കോഴിക്കോട്ടെത്തും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക മീറ്റിങ് വിളിച്ചിട്ടുണ്ട്. 2018ല്‍ കോഴിക്കോട്ട് 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.
