സംസ്ഥാന ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങള്‍: മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് 50,000 കോടി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 250 കോടി. ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ്പ. ചാംപ്യന്‍സ് ബോട്ട് ലീഗ് 20 കോടി ചെലവില്‍ പുനരാരംഭിക്കും. മുന്നാക്കസമുദായത്തിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിന് 31 കോടി. മംഗലാപുരം- കൊച്ചി ഇടനാഴിയ്ക്ക് ഡിപിആര്‍ തയ്യാറാക്കും. ലോകാരോഗ്യസംഘടനയുടെ പിന്തുണയോടെ ആഫ്രിക്കന്‍, കിഴക്കേഷ്യന്‍ രാജ്യങ്ങളിലേക്ക് മരുന്നുകളുടെ കയറ്റുമതി. കെഎസ്ഡിപിയുടെ ഉത്പാദനശേഷി ഉയര്‍ത്താന്‍ 150 കോടി. വിദേശ സര്‍വകലാശാലകളും കമ്പനികളുമായും സഹകരിച്ച് 10 അന്താരാഷ്ട്ര ലോഞ്ചിങ് ഡെസ്റ്റിനേഷന്‍. സ്വകാര്യപങ്കാളിത്തത്തില്‍ അറവ് മാലിന്യസംസ്‌കരണ പദ്ധതി.

Update: 2021-01-15 06:09 GMT