ലോക പ്രശസ്ത ഇസ് ലാമിക പണ്ഡിതന്‍ യൂസുഫ് ദീദാത്തിനു വെടിയേറ്റു

അക്രമി ഇന്ത്യന്‍ വംശജനാണെന്നു സംശയിക്കുന്നതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകപ്രശസ്ത ഇസ് ലാമിക പണ്ഡിതന്‍ അഹമ്മദ് ദീദാത്തിന്റെ മകനാണ് യൂസുഫ് ദീദാത്ത്.

Update: 2020-01-16 05:11 GMT

ഡര്‍ബന്‍: ലോകപ്രശസ്ത ഇസ് ലാമിക പണ്ഡിതന്‍ യൂസുഫ് ദീദാത്തിനു ദക്ഷിണാഫ്രിക്കയില്‍ വെടിയേറ്റു. ചൊവ്വാഴ്ച രാവിലെ വെറുലം കുടുംബകോടതിക്കു പുറത്തുവച്ചാണ് വെടിയേറ്റത്. തലയ്ക്കു പരിക്കേറ്റ 65കാരനായ യൂസുഫ് ദീദാത്തിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസെടുത്തതായി കെഇസഡ്എന്‍ പോലിസ് കേണല്‍ തെംബേക്ക എംബെലെ പറഞ്ഞു.

    ചൊവ്വാഴ്ച രാവിലെ 8:30ഓടെ യൂസുഫ് ദീദാത്തും ഭാര്യയും വെരുളം ഫാമിലി കോടതിയിലേക്ക് നടന്നുപോവുന്നതിനിടെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. യൂസുഫ് ദീദാത്തിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആക്രമണത്തിനു കാരണം വ്യക്തമല്ലെന്നും അക്രമി ഓടിരക്ഷപ്പെട്ടതായും പോലിസ് പറഞ്ഞു. യൂസുഫ് ദീദാത്തിന്റെ പരിക്ക് ഗുരുതരമാണെന്നു സംഭവ സ്ഥലത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ റിയാക്്ഷന്‍ യൂനിറ്റ് ഡയറക്ടര്‍ പ്രേം ബല്‍റാം വ്യക്തമാക്കി. യൂസുഫ് ദീദാത്ത് മുഖം നിലത്തോടു ചേര്‍ത്ത് നടപ്പാതയില്‍ വീണുകിടക്കുകയായിരുന്നുവെന്നും തലയ്ക്ക് ഒരു വെടിയുണ്ടയാണ് പതിച്ചതെന്നും ബല്‍റാം പറഞ്ഞു. കോടതിയിലേക്ക് പോവുകയായിരുന്ന ദീദാത്തിനു നേരെ കാല്‍നടയായെത്തിയ മറ്റൊരാള്‍ തോക്കെടുത്ത് ഒരു തവണ വെടിവയ്ക്കുകയും ഓടിപ്പോവുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

    ഗ്രൂം സ്ട്രീറ്റില്‍ കാത്തിരുന്ന വെള്ള മസ്ദ കാറിലെത്തിയയാളാണ് വെടിവച്ചതെന്ന് സംഭവത്തിന് സാക്ഷിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രേം ബല്‍റാം പറഞ്ഞു. യൂസുഫ് ദീദാത്ത് ഒരു വിഷയവുമായി ബന്ധപ്പെട്ട് വേരുലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. അക്രമി ഇന്ത്യന്‍ വംശജനാണെന്നു സംശയിക്കുന്നതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകപ്രശസ്ത ഇസ് ലാമിക പണ്ഡിതന്‍ അഹമ്മദ് ദീദാത്തിന്റെ മകനാണ് യൂസുഫ് ദീദാത്ത്.



Tags:    

Similar News