യുപിയില്‍ മകന്റെ അന്യായ കസ്റ്റഡിയെ എതിര്‍ത്ത മാതാവിനെ പോലിസ് വെടിവച്ചു കൊന്നു

ശനിയാഴ്ച രാത്രി ഇരപതോളം ഓളം പോലിസുകാര്‍ തങ്ങളുടെ വീട്ടിലെത്തി കാരണമൊന്നും പറയാതെ സഹോദരന്‍ അബ്ദുള്‍ റഹ്മാനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതായി റോഷ്‌നിയുടെ മകന്‍ അതിര്‍ഖുര്‍ റഹ്മാന്‍ പറഞ്ഞു. തന്റെ അമ്മ പോലിസിനെ എതിര്‍ത്തപ്പോള്‍, പോലിസുകാരില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Update: 2022-05-16 06:35 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മകന്റെ അന്യായ കസ്റ്റഡിയെ എതിര്‍ത്ത മാതാവിനെ പോലിസ് വെടിവച്ച് കൊന്നു. സിദ്ധാര്‍ത്ഥനഗര്‍ ജില്ലയിലെ സദര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊദ്രഗ്രാന്റ് ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച രാത്രി പോലിസ് വെടിവയ്പ്പില്‍ അക്ബര്‍ അലിയുടെ ഭാര്യ രോഷ്‌നി (50) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവം നടന്നയുടന്‍ പോലിസ് സംഘം ഗ്രാമത്തില്‍ നിന്ന് കടന്നുകളയുകയായിരുന്നു.

ശനിയാഴ്ച രാത്രി ഇരപതോളം ഓളം പോലിസുകാര്‍ തങ്ങളുടെ വീട്ടിലെത്തി കാരണമൊന്നും പറയാതെ സഹോദരന്‍ അബ്ദുള്‍ റഹ്മാനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതായി റോഷ്‌നിയുടെ മകന്‍ അതിര്‍ഖുര്‍ റഹ്മാന്‍ പറഞ്ഞു. തന്റെ അമ്മ പോലിസിനെ എതിര്‍ത്തപ്പോള്‍, പോലിസുകാരില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അമ്മ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് അതിഖുര്‍ പറഞ്ഞു.

രോഷിനിയുടെ മുതുകിന്റെ വലതുവശത്താണ് ബുള്ളറ്റ് തറച്ചതെന്ന് പോലിസ് പറഞ്ഞു. വീട്ടുകാര്‍ അവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന്, പോലിസ് പാര്‍ട്ടിയെ കടന്നുകളയാന്‍ സഹായിച്ച ഉന്നത പോലീസ് നടപടിയില്‍ ഗ്രാമവാസികള്‍ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും പിന്നീട് ഗ്രാമത്തില്‍ വന്‍ പോലിസ് സന്നാഹത്തെ വിന്യസിക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഗ്രാമത്തില്‍ നിന്ന് ആരെയും പുറത്തുപോകാനോ ഗ്രാമത്തിലേക്ക് മറ്റുള്ളവര്‍ വരുന്നതോ വിലക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് രാത്രി വൈകിയും പോസ്റ്റ്‌മോര്‍ട്ടം നടത്താനായില്ല.

ഗ്രാമവാസികളുടെ പ്രതിഷേധം വകവെക്കാതെയാണ് സഹോദരന്‍ അബ്ദുറഹ്മാനെ പോലിസ് കൂട്ടിക്കൊണ്ടുപോയതെന്ന് അതിഖുര്‍ റഹ്മാന്‍ പറഞ്ഞു. മെയ് 22ന് നടക്കാനിരിക്കുന്ന രോഷ്‌നിയുടെ മകള്‍ റാബിയയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു കുടുംബം.

Similar News