വനിതാ മതില്‍: എന്‍എസ്എസ്സിനെതിരേ വെള്ളാപ്പള്ളി; സുകുമാരന്‍ നായര്‍ ദൂഷിതവലയത്തില്‍

കേരളത്തിലെ പോപ്പാണ് താനെന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എന്‍എസ്എസ് തിരിച്ചറിയുന്നില്ല. എന്‍എസ്എസ്സിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കൈയും കാലുംവച്ച് നടക്കുകയാണ് ഇവര്‍.

Update: 2019-01-01 06:37 GMT

തിരുവനന്തപുരം: വനിതാ മതിലിനെതിരേ രംഗത്തുവന്ന എന്‍എസ്എസ്സിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ദൂഷിതവലയത്തിലാണ്. എന്‍എസ്എസ് നേതൃത്വത്തെ അപഹാസ്യകഥാപാത്രമായി ചരിത്രം രേഖപ്പെടുത്തും. വനിതാ മതിലിനെ എന്‍എസ്എസ് എതിര്‍ത്തത് ശരിയായില്ല. കേരളത്തിലെ പോപ്പാണ് താനെന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എന്‍എസ്എസ് തിരിച്ചറിയുന്നില്ല. എന്‍എസ്എസ്സിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കൈയും കാലുംവച്ച് നടക്കുകയാണ് ഇവര്‍. വനിതാ മതില്‍ പാര്‍ട്ടി പരിപാടിയല്ല, സര്‍ക്കാര്‍ പരിപാടിയാണ്. അതുകൊണ്ട് എന്‍എസ്എസ്സും പങ്കെടുക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വനിതാ മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പും. കാലം മാറിയത് ചിലര്‍ തിരിച്ചറിയുന്നില്ല. ശബരിമലയില്‍ യുവതീ പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന ആരോപണം വിവരക്കേടാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നസ്സഹായരാണ്. ആചാര സംരക്ഷണമല്ല അധികാരസംരക്ഷണമാണ് ചിലര്‍ നടത്തുന്നത്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ മതിലായിരിക്കും ഇന്ന് നടക്കുക. ഇന്നും പിന്നാക്കക്കാരന് അമ്പലങ്ങളില്‍ കയറാന്‍ സാധിക്കുന്നില്ല. ശബരിമലയില്‍ പല അവകാശങ്ങളും പിന്നാക്കക്കാരന് നഷ്ടമായി. അമ്പലങ്ങളെ ചിലര്‍ സ്വകാര്യസ്വത്താക്കുമ്പോള്‍ ഇടതുപക്ഷം പിന്നാക്കക്കാരനെ ശാന്തിക്കാരനായി നിയമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.




Tags:    

Similar News