24 മണിക്കൂറിനുളളില്‍ രാജ്യത്ത് 3,11,170 പേര്‍ക്ക് കൊവിഡ്, 4,077 മരണം

Update: 2021-05-16 05:48 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,11,170 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 4,077 പേര്‍ രോഗം ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മരണനിരക്ക് കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ ദിവസം ഇത് 3,890 ആയിരുന്നു. ശനിയാഴ്ചയിലെ രോഗബാധിതരുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലായിരുന്നു, 3,26,098.

രാജ്യത്ത് 2,46,84,077 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 2,07,95,335 പേര്‍ രോഗമുക്തരായി, 36,18,458 പേര്‍ സജീവ രോഗികളാണ്.

ഇതുവരെ രാജ്യത്ത് 2,70,284 പേര്‍ മരിച്ചു.

രാജ്യത്ത് ഇതുവരെ 18,22,20,164 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

മെയ് 15 വരെ 31,48,50,143 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു, ഇതില്‍ 18,32,950 സാംപിളുകള്‍ കഴിഞ്ഞ ദിവസമാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ രേഖകളില്‍ കാണുന്നു.

കഴിഞ്ഞ തരംഗത്തേക്കാള്‍ ഗ്രാമീണ മേഖലയെയാണ് രണ്ടാം തരംഗം ബാധിച്ചത്. മരണനിരക്കും കൂടുതലാണ്. ഓക്‌സിജന്‍ ഇല്ലാത്തതുകൊണ്ടുമാത്രം മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Similar News