മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടിയിലെത്തി; രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Update: 2022-12-14 06:25 GMT

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തി. ഇതോടെ അണക്കെട്ടില്‍ തമിഴ്‌നാട് രണ്ടാമത്തെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഡിസംബര്‍ മൂന്നിന് ജലനിരപ്പ് 140 അടിയിലെത്തിയിരുന്നു. കനത്ത മഴയും തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. വൃഷ്ടി പ്രദേശത്തു നിന്നും ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടുതലാണ്.

4,216 ഘനയടിയാണ് ഓരോ സെക്കന്‍ഡിലും ഒഴുകിയെത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ഇല്ലാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 511 ഘന അടി വെള്ളമാണ് തമിഴ്‌നാട് നിലവില്‍ കൊണ്ടുപോവുന്നത്. പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപെരിയാറില്‍ സംഭരിക്കാം. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News