എച്ച്ആര്‍ഡിഎസിന്റെ ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന

തിരുവവന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘമാണ് പരിശോധന നടത്തുന്നത്. വിജിലന്‍സ് പരിശോധന സ്വാഗതം ചെയ്യുന്നുവെന്നും പരിശോധനയുമായി സഹകരിക്കുമെന്നും എച്ച്ആര്‍ഡിഎസ് വ്യക്തമാക്കി.

Update: 2022-09-30 11:46 GMT

പാലക്കാട്: എച്ച്ആര്‍ഡിഎസിന്റെ ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന. തൊടുപുഴയിലേയും പാലക്കാട്ടേയും ഓഫിസുകളിലാണ് പരിശോധന. പദ്ധതി ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

തിരുവവന്തപുരത്ത് നിന്നുള്ള വിജിലന്‍സ് സംഘമാണ് പരിശോധന നടത്തുന്നത്. വിജിലന്‍സ് പരിശോധന സ്വാഗതം ചെയ്യുന്നുവെന്നും പരിശോധനയുമായി സഹകരിക്കുമെന്നും എച്ച്ആര്‍ഡിഎസ് വ്യക്തമാക്കി. പരിശോധനയ്ക്ക് പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരേ സംസാരിച്ചതിന് പ്രതികാരം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ നേരത്തെ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. അതേസമയം, അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി വീട് നിര്‍മിച്ചു നല്‍കുന്നതില്‍ നിന്ന് എച്ച്ആര്‍ഡിഎസിനെ വിലക്കി സര്‍ക്കാര്‍.

പ്രകൃതിയുമായി ഇണങ്ങാത്ത വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയെന്ന കാരണത്താലാണ് എച്ച്ആര്‍ഡിഎസിന് ഒറ്റപ്പാലം സബ് കലക്ടര്‍ നിര്‍മാണ വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രീഫാബ് മെറ്റീരിയല്‍ ഉപയോഗിച്ചുള്ള വീട് നിര്‍മാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നാണ് ഉത്തരവിലെ വിശദീകരണം.

Similar News