ഭീകര പ്രവര്‍ത്തനത്തിനു സഹായം: യുപിയില്‍ ഒരാള്‍ അറസ്റ്റില്‍; അറസ്റ്റിലായത് സൗരഭ് ശുക്ല

Update: 2019-07-28 16:22 GMT

പ്രയാഗ്‌രാജ്: ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാകിസ്താനിലെ സംഘടനകളെ സഹായിച്ചു വന്നിരുന്ന മധ്യപ്രദേശ് സ്വദേശി ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. ലശ്കറെ ത്വയ്യിബയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്ന സൗരഭ് ശുക്ല എന്നയാളെയാണ് ഭീകരവിരുദ്ധ സേന(എടിഎസ്) പ്രയാഗ്‌രാജില്‍ നിന്നും അറസ്റ്റ് ചെയ്തത്.

ലശ്കറെ ത്വയ്യിബയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നും ഫണ്ട് ശേഖരണം നടത്തുകയും സുപ്രധാന വിവരങ്ങള്‍ പാകിസ്താനിലേക്കു കൈമാറുകയും ചെയ്തിരുന്നയാളാണ് ശുക്ലയെന്നു എടിഎസ് വ്യക്തമാക്കി.

ഫോണ്‍ വഴിയും ഇന്റര്‍നെറ്റ് വഴിയും പാകിസ്താനിലെ ലശ്കര്‍ നേതൃത്ത്വവുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്ന ശുക്ല, വര്‍ഷങ്ങളായി പോലിസ് തിരഞ്ഞു കൊണ്ടിരുന്ന വ്യക്തിയാണ്. ഇദ്ദേഹത്തെ കുറിച്ചു സൂചന നല്‍കുന്നവര്‍ക്ക് 25000 രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചിരുന്നുവെന്നും പോലിസ് വ്യക്തമാക്കി.

Tags: