രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍; കൂടുതലും യുപിയില്‍, പട്ടികയില്‍ കേരളവും

യുജിസി (യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍) റിപോര്‍ട്ട് പ്രകാരം എട്ട് വ്യാജ സര്‍വകലാശാലകളുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. ഏഴെണ്ണവുമായി ഡല്‍ഹിയാണ് രണ്ടാമത്. കേരളവും പട്ടികയിലുണ്ട്. സെന്റ് ജോണ്‍സ് യൂനിവേഴ്‌സിറ്റി, കിഷനാട്ടം ആണ് കേരളത്തിലെ വ്യാജ സര്‍വകലാശാലയായി യുജിസി പ്രഖ്യാപിച്ചത്.

Update: 2021-08-03 05:00 GMT

ന്യൂഡല്‍ഹി: രാജ്യത്തെ 24 വ്യാജസര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് വ്യാജസര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ടത്. യുജിസി (യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍) റിപോര്‍ട്ട് പ്രകാരം എട്ട് വ്യാജ സര്‍വകലാശാലകളുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. ഏഴെണ്ണവുമായി ഡല്‍ഹിയാണ് രണ്ടാമത്. കേരളവും പട്ടികയിലുണ്ട്. സെന്റ് ജോണ്‍സ് യൂനിവേഴ്‌സിറ്റി, കിഷനാട്ടം ആണ് കേരളത്തിലെ വ്യാജ സര്‍വകലാശാലയായി യുജിസി പ്രഖ്യാപിച്ചത്.

യുജിസിയുടെ മാനദണ്ഡം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സര്‍വകലാശാലകളെക്കുറിച്ചും പരാമര്‍ശമുണ്ട്. ലഖ്‌നോവിലെ ഭാരതീയ ശിക്ഷാ പരിഷത്തും ന്യൂഡല്‍ഹി കുതുബ് എന്‍ക്ലേവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാനിങ് ആന്റ് മാനേജ്‌മെന്റു (ഐഐപിഎം) മാണ് 1956ലെ യുജിസി നിയമം പാലിക്കാതെ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍, ഇലക്ട്രോണിക് അച്ചടി മാധ്യമങ്ങള്‍ എന്നിവയില്‍നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ യുജിസി 24 'സെല്‍ഫ് സ്‌റ്റൈല്‍' സ്ഥാപനങ്ങളെ വ്യാജസര്‍വകലാശാലകളായി പ്രഖ്യാപിച്ചു- ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.

വ്യാജസര്‍വകലാശാലകള്‍ സംബന്ധിച്ച പട്ടിക യുജിസി ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. തന്റെ അധികാരപരിധിയിലുള്ള ഇത്തരം സര്‍വകലാശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും കമ്മീഷന്‍ കത്തെഴുതും. യുജിസി നിയമം, 1956 ലംഘിച്ച് ഏതെങ്കിലും സ്വയം മാതൃകയിലുള്ള സ്ഥാപനം കണ്ടെത്തിയാല്‍ അനധികൃത സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസോ മുന്നറിയിപ്പ് നോട്ടീസുകളോ നല്‍കണമെന്നാണ് നിര്‍ദേശം.

ഇന്ത്യയിലെ വ്യാജസര്‍വകലാശാലകളുടെ പട്ടിക

ഉത്തര്‍പ്രദേശ്

വാരാണസ്യ സംസ്‌കൃത വിശ്വവിദ്യാലയം, വാരാണസി (യുപി).

മഹിള ഗ്രാമ വിദ്യാപീഠം/വിശ്വവിദ്യാലയം, (വിമന്‍സ് യൂനിവേഴ്‌സിറ്റി) പ്രയാഗ്, അലഹബാദ്, ഉത്തര്‍പ്രദേശ്.

ഗാന്ധി ഹിന്ദി വിദ്യാപിത്ത്, പ്രയാഗ്, അലഹബാദ്, ഉത്തര്‍പ്രദേശ്.

നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ്.

നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്‌സിറ്റി അലിഗഢ്, ഉത്തര്‍പ്രദേശ്.

ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയം, കോസി കലന്‍, മഥുര, ഉത്തര്‍പ്രദേശ്.

മഹാറാണ പ്രതാപ് ശിക്ഷ നികേതന്‍ വിശ്വവിദ്യാലയം, പ്രതാപ്ഗഢ്, ഉത്തര്‍പ്രദേശ്.

ഇന്ദ്രപ്രസ്ഥശിക്ഷ പരിഷത്ത്, ഇന്‍സ്റ്റിറ്റിയൂഷനല്‍ ഏരിയ, ഖോഡ, മകന്‍പൂര്‍, നോയിഡ ഉത്തര്‍പ്രദേശ്.

ഡല്‍ഹി

കൊമേഴ്‌സ്യല്‍ യൂനിവേഴ്‌സിറ്റി ലിമിറ്റഡ്, ദാര്യഗഞ്ച്, ഡല്‍ഹി.

യുനൈറ്റഡ് നേഷന്‍സ് യൂനിവേഴ്‌സിറ്റി, ഡല്‍ഹി.

വൊക്കേഷനല്‍ യൂനിവേഴ്‌സിറ്റി, ഡല്‍ഹി.

എഡിആര്‍ സെന്‍ട്രിക് ജൂറിഡീസ്യല്‍ യൂനിവേഴ്‌സിറ്റി, രാജേന്ദ്ര പ്ലേസ്, ഡല്‍ഹി 110 008.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് എന്‍ജിനീയറിങ്, ഡല്‍ഹി

വിശ്വകര്‍മ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, റോസ്ഗര്‍ സേവാസാദന്‍, 672, സഞ്ജയ് എന്‍ക്ലേവ്, ഡല്‍ഹി 110033.

അധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സര്‍വകലാശാല), 351352, ഘട്ടം 1, ബ്ലോക്ക്-എ, വിജയ് വിഹാര്‍, റിത്തല, രോഹിണി, ഡല്‍ഹി 110085

ആന്ധ്രാപ്രദേശ്

ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റി, ഗുണ്ടൂര്‍, ആന്ധ്രാപ്രദേശ് 522002,

ക്രൈസ്റ്റ് ന്യൂ ടെസ്‌റ്റെംമെന്റ് ഡീമെഡ് യൂനിവേഴ്‌സിറ്റി ഗുണ്ടൂര്‍, ആന്ധ്രപ്രദേശ് 522002

ഒഡീഷ

നബഭാരത് ശിക്ഷ പരിഷത്ത്, അനുപൂര്‍ണ ഭവന്‍, പ്ലോട്ട് നമ്പര്‍ 242, പാനി ടാങ്കി റോഡ്, ശക്തിനഗര്‍, റൂര്‍ക്കല 769014.

നോര്‍ത്ത് ഒറീസ യൂനിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ & ടെക്‌നോളജി, ഒഡീഷ.

പശ്ചിമ ബംഗാള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, കൊല്‍ക്കത്ത.

കര്‍ണാടക

ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപണ്‍ യൂനിവേഴ്‌സിറ്റി എജ്യൂക്കേഷന്‍ സൊസൈറ്റി, ബെല്‍ഗാം, കര്‍ണാടക.

കേരളം

സെന്റ് ജോണ്‍സ് യൂനിവേഴ്‌സിറ്റി, കിഷനാട്ടം, കേരളം.

മഹാരാഷ്ട്ര

രാജാ അറബിക് യൂനിവേഴ്‌സിറ്റി, നാഗ്പൂര്‍, മഹാരാഷ്ട്ര.

പുതുച്ചേരി

ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍, പുതുച്ചേരി 605009

Tags: