രാജ്യസഭയും കടന്ന് യുഎപിഎ നിയമഭേദ​ഗതി; കോൺ​ഗ്രസ് അനുകൂലിച്ച് വോട്ടു ചെയ്തു

42നെതിരെ 147 വോട്ടുകള്‍ക്കാണ്​ ബില്‍ പാസായത്​. ബില്ലിനെ ശക്തമായി എതിര്‍ത്ത് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ സഭയില്‍ സംസാരിച്ചെങ്കിലും കോൺ​ഗ്രസ് അനുകൂലമായാണ് വോട്ടുചെയ്തത്. ബില്ല് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി.

Update: 2019-08-02 08:57 GMT

ന്യൂഡല്‍ഹി: വ്യക്തിയെ തീവ്രവാദിയാക്കി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന യുഎപിഎ നിയമ ഭേദഗതി രാജ്യസഭയിൽ പാസായി. 42നെതിരെ 147 വോട്ടുകള്‍ക്കാണ്​ ബില്‍ പാസായത്​. ബില്ലിനെ ശക്തമായി എതിര്‍ത്ത് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ സഭയില്‍ സംസാരിച്ചെങ്കിലും കോൺ​ഗ്രസ് അനുകൂലമായാണ് വോട്ടുചെയ്തത്. ബില്ല് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യസഭ വോട്ടിനിട്ട് തള്ളി. 85 നെതിരെ 104 വോട്ടുകള്‍ക്കാണ് ആവശ്യം തള്ളിയത്. ഇ​​പ്പോ​​ള്‍ ത​​ന്നെ ദു​​രു​​പ​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന യുഎപി​​എ നി​​യ​​മം കൂ​​ടു​​ത​​ല്‍ ക​​ര്‍​​ക്ക​​ശ​​മാ​​ക്കു​​ന്ന​​ത്​ ക​​ടു​​ത്ത ദു​​രു​​പ​​യോ​​ഗ​​ത്തി​​നും മു​​സ്​​​ലിം, ദ​​ലി​​ത്​ വി​​ഭാ​​ഗ​​ങ്ങ​​ള്‍​​ക്കെ​​തി​​രാ​​യ ആ​​യു​​ധ​​മാ​​ക്കാ​​നും ഇ​​ട​​വ​​രു​​ത്തു​​മെ​​ന്ന്​ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. എങ്കിലും പ്രതിപക്ഷത്തിന്റെ എതിർപ്പ് തള്ളിയാണ് ബില്ലുമായി കേന്ദ്രം മുന്നോട്ട് പോയത്. ലോക്‌സഭ പാസാക്കിയ ശേഷമായിരുന്നു ബില്‍ രാജ്യസഭയില്‍ എത്തിയത്.

രാജ്യസഭയിലെ ചർച്ചയിൽ നിന്ന്

ബില്‍ കൊണ്ടുവരുന്നത് എന്‍ഐഎയെ ശക്തിപ്പെടുത്താനാണെന്ന് സര്‍ക്കാര്‍ പറയുന്നു. ഒരാളെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും നീക്കം ചെയ്യാനും സര്‍ക്കാരിന് അധികാരം ലഭിക്കുന്നു. അത് ദുരുപയോഗിക്കുമെന്നതിനാലാണ് തങ്ങള്‍ എതിര്‍ക്കുന്നത്. ഒരിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമത്തിന് എതിരല്ല കോണ്‍ഗ്രസ് എന്ന് പി ചിദംബരം പറഞ്ഞു. ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കോടതിയെ സമീപിക്കുമെന്നും ചിദംബരം വ്യക്തമാക്കി. വിഷയം സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസിലെ ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു. ഭീകരരുമായി കോണ്‍ഗ്രസ് ഒരു സന്ധിക്കുമില്ല. എന്നാല്‍ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്.-ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

എന്നാല്‍ സംഘടനകള്‍ നിരോധിച്ചതുകൊണ്ട് മാത്രം ഭീകര പ്രവര്‍ത്തനം തടയാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഒരു സംഘടനയെ നിരോധിക്കുമ്പോള്‍ അതേ ആളുകള്‍ മറ്റൊരു രൂപത്തില്‍ വരും. എത്രകാലം സംഘടനകളെ നിരോധിച്ചുകൊണ്ടു മുന്നോട്ടുപോകാന്‍ കഴിയും. ഒരു ഭേദഗതി മാത്രമാണ് താന്‍ കൊണ്ടുന്നത്. നിയമമല്ല. മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ഭീകരരെ ഒരുപടി കൂടി കടന്നു നേരിടാനാകും. മുന്‍പുള്ള എല്ലാ ഭേദഗതികളും യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ പേരിലുള്ള പുതിയ ബില്‍ വലിയ തോതില്‍ ഉപദ്രവത്തിന് ഇടയാക്കുമെന്ന് സിപിഎമ്മില്‍ നിന്നുള്ള എളമരം കരീം ചൂണ്ടിക്കാട്ടി. മുമ്പുണ്ടായിരുന്ന പോട്ട, ടാഡ നിയമങ്ങളില്‍ ആയിരക്കണക്കിന് മുസ്ലീങ്ങളാണ് അറസ്റ്റിലായത്. പ്രതിപക്ഷം സര്‍ക്കാരിനെതിരെ സംസാരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നും എളമരം കരീം ചോദിച്ചു.

നിര്‍ദ്ദിഷ്ട ബില്‍ കുഴപ്പങ്ങള്‍ നിറഞ്ഞതാണെന്ന് ആര്‍ജെഡി എംപി മനോജ് ഝാ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ നിയന്ത്രിക്കുന്നതിനാണിത്. സര്‍ക്കാരിനെ താന്‍ വിമര്‍ശിച്ചാല്‍ താനും ദേശവിരുദ്ധനാകും എന്ന സ്ഥിതിയാണ് വരുന്നത്. ഒരാളെ ഭീകരനായി മുദ്രകുത്താന്‍ വലിയ എളുപ്പമാണ്. എന്നാല്‍ അയാളുടെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച്‌ ആരും ചിന്തിക്കുന്നില്ലെന്നൂം മനോജ് ഝാ പറഞ്ഞു.

ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് ഡിഎംകെയിലെ പി വില്‍സണ്‍ ആവശ്യപ്പെട്ടു. ഒരാളെ ഭീകരനായി മുദ്രകുത്താനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിലെ ഏത് ഉദ്യോഗസ്ഥനാണെന്ന് ആക്ടില്‍ പറയുന്നില്ല. ഉദ്യോഗസ്ഥന്‍ ജുഡീഷ്യല്‍ അതോറിറ്റിയല്ല. അത്തരം അധികാരങ്ങള്‍ തോന്നിയപോലെ ഉപയോഗിക്കാന്‍ ഇടയാക്കുമെന്നും പി വില്‍സണ്‍ പറഞ്ഞു.

ഇത്തരം ബില്ലുകള്‍ ജമ്മു കശ്മീരിലെ ജനങ്ങളെയാണ് ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്ന് പിഡിപി എംപി മുഹമ്മദ് ഫയാസ് ചൂണ്ടിക്കാട്ടി. നിയവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട മുഹമ്മദ് അലി, ലത്തീഫ് അഹമ്മദ് എന്നിവര്‍ക്ക് 23 വര്‍ഷത്തിനു ശേഷം നിരപരാധികളാണെന്ന് കണ്ടെത്തുന്നതുവരെ ജയിലില്‍ കിടക്കേണ്ടിവന്ന സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്‍ ദുരുപയോഗിക്കില്ലെന്ന് സര്‍ക്കാരും ആഭ്യന്തര മന്ത്രാലയവും ഉറപ്പ് നല്‍കണമെന്ന് ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര ആവശ്യപ്പെട്ടു.

അതേസമയം, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിജയ്‌സായ് റെഡ്ഡി യുഎപിഎ ബില്ലിനെ പിന്തുണച്ചു. രാജ്യത്തെ ഭീകര മുക്ത രാജ്യമാക്കാനുള്ള ആഭ്യന്തരമന്ത്രിയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായി വൈഎസ്ആര്‍ പാര്‍ട്ടി പറഞ്ഞു.


പ്ര​​ധാ​​ന നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക​​ള്‍

  1. യുഎപിഎ നി​​യ​​മ​​ഭേ​​ദ​​ഗ​​തി വ​​ഴി ഭീ​​ക​​ര​​ത​​യു​​മാ​​യി ബ​​ന്ധ​​​മു​​ണ്ടെ​​ന്ന്​ ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍​​സി ക​​ണ്ടെ​​ത്തു​​ന്ന വ്യ​​ക്​​​തി​​യേ​​യും ഭീ​​ക​​ര​​നാ​​യി ഇ​​നി സ​​ര്‍​​ക്കാ​​റി​​ന്​ പ്ര​​ഖ്യാ​​പി​​ക്കാം. ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ള്‍ പേ​​രു​​മാ​​റ്റി പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന രീ​​തി​​യു​​ണ്ടെ​​ന്നും വ്യ​​ക്​​​തി​​യെ ഇ​​ത്ത​​ര​​ത്തി​​ല്‍ ഭീ​​ക​​ര​​ത പ​​ട്ടി​​ക​​യി​​ല്‍ പെ​​ടു​​ത്തി​​യാ​​ല്‍ നി​​യ​​മ​​വ​​ല​​യി​​ല്‍​​നി​​ന്ന്​ ര​​ക്ഷ​​പ്പെ​​ടാ​​ന്‍ പ​​റ്റി​​ല്ലെ​​ന്നും സ​​ര്‍​​ക്കാ​​ര്‍.
  2. ഭീ​​ക​​ര​​താ ബ​​ന്ധം സം​​ശ​​യി​​ക്കു​​ന്ന​​യാ​​ളു​​ടെ സ്വ​​ത്ത്​ ബ​​ന്ധ​​പ്പെ​​ട്ട സം​​സ്​​​ഥാ​​ന സ​​ര്‍​​ക്കാ​​റിന്റെ അ​​നു​​മ​​തി തേ​​ടാ​​തെ ത​​ന്നെ ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍​​സിക്ക് പി​​ടി​​ച്ചെ​​ടു​​ക്കാം. ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍​​സിക്ക് അ​​ന്വേ​​ഷ​​ണ​​ത്തി​​നും സ്വ​​ത്ത്​ പി​​ടി​​ച്ചെ​​ടു​​ക്കു​​ന്ന​​തി​​നും സം​​സ്​​​ഥാ​​ന പോലി​​സു​​മാ​​യി കൂ​​ടി​​യാ​​ലോ​​ചി​​ക്കു​​ക​​യോ അ​​നു​​മ​​തി തേ​​ടു​​ക​​യോ വേ​​ണ്ട. ഇ​​പ്പോ​​ള്‍ അ​​നു​​മ​​തി ആ​​വ​​ശ്യ​​മാ​​ണ്.
  3. ഭീ​​ക​​ര​​ത​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സു​​ക​​ള്‍ ഡിവൈഎ​​സ്പി​​യി​​ല്‍ കു​​റ​​യാ​​ത്ത റാ​​ങ്കി​​ല്‍ പെ​​ട്ട​​യാ​​ള്‍ അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നാ​​ണ്​ ഇ​​പ്പോ​​ള്‍ വ്യ​​വ​​സ്​​​ഥ. എ​​ന്നാ​​ല്‍, ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍​​സിയിലെ ഇ​​ന്‍​​സ്​​​പെ​​ക്​​​ട​​ര്‍ റാ​​ങ്കി​​ല്‍ പെ​​ട്ട​​യാ​​ള്‍​​ക്കും ഇ​​നി കേ​​സ​​ന്വേ​​ഷ​​ണം ന​​ട​​ത്തി കു​​റ്റ​​പ​​ത്രം സ​​മ​​ര്‍​​പ്പി​​ക്കാം. അ​​ന്യാ​​യ അ​​റ​​സ്​​​റ്റു​​ക​​ളും വി​​ചാ​​ര​​ണ ത​​ട​​വു​​കാ​​രും കൂ​​ടാം.
Tags:    

Similar News