അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയെ തകര്‍ത്ത് ബംഗ്ലാദേശിന് കന്നികിരീടം

മഴയെ തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്

Update: 2020-02-09 17:43 GMT

ജൊഹന്നസ് ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കു നിരാശ. ഫൈനലില്‍ ബംഗ്ലാദേശ് ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് കന്നി കിരീടം സ്വന്തമാക്കി. മഴയെ തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്. എല്ലാ മേഖലകളിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചാണ് ബംഗ്ലാ കടുവകള്‍ നാലാം കിരീടം ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യയെ നിലംപരിശാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് ലക്ഷ്യം മഴയെ തുടര്‍ന്ന് 46 ഓവറില്‍ 170 റണ്‍സാക്കി കുറച്ചിരുന്നു. ബംഗ്ലാദേശ് 42.1 ഓവറില്‍ ലക്ഷ്യം നേടി. ക്യാപ്റ്റന്‍ അക്ബര്‍ അലി(43), പര്‍വേസ്(47) എന്നിവരാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ബംഗ്ലാദേശ് 41 ഓവറില്‍ നില്‍ക്കെയാണ് മഴ കളി തടസ്സപ്പെടുത്തിയത്. തുടര്‍ന്ന് ബംഗ്ലാദേശിന് ജയിക്കാന്‍ 30 പന്തില്‍ ഏഴ് റണ്‍സ് വേണമെന്നു നിജപ്പെടുത്തി. ഈ ലക്ഷ്യം അവര്‍ എളുപ്പം പിന്തുടരുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി രവി ബിഷ്‌നോയ് നാല് വിക്കറ്റ് നേടി.



 


    നേരത്തേ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 47.2 ഓവറില്‍ ഇന്ത്യ 176നു പുറത്തായി. യശ്വസി ജയ്‌സ്വാളിന്റെ(88) ഇന്നിങ്‌സാണ് ഇന്ത്യന്‍ സ്‌കോറിനെ ചലിപ്പിച്ചത്. തിലക് വര്‍മ(38), ധ്രുവ് ജുറേല്‍(22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.



Tags:    

Similar News