വയനാട്ടില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഫാടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടില്‍ ഏപ്രില്‍ 22നുണ്ടായ അപകടത്തില്‍ പരിക്കേറ്റ മുരളി(16), അജ്മല്‍(14) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം പരിക്കേറ്റ ഫെബിന്‍ ഫിറോസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 22ന് ഉച്ചയ്ക്ക് ഒന്നോടെ മണ്ണാര്‍ക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്ന് വിദ്യാര്‍ഥികള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ ബത്തേരി പോലിസ് അന്വേഷണം നടത്തുന്നുണ്ട്.
Two students killed and in an explosion in Wayanad