പാകിസ്താനില്‍ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണാതായി

സംഭവത്തില്‍ ഇന്ത്യ പാകിസ്താന്‍ സര്‍ക്കാരിനു പരാതി നല്‍കിയിട്ടുണ്ട്

Update: 2020-06-15 06:29 GMT

ന്യൂഡല്‍ഹി: പാകിസ്താന്‍ തലസ്ഥാനമായ ഇസ് ലാമാബാദില്‍ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണാതായതായി റിപോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ഇരുവരെയും കാണാതായതെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ ഇന്ത്യ പാകിസ്താന്‍ സര്‍ക്കാരിനു പരാതി നല്‍കിയിട്ടുണ്ട്. ചാരവൃത്തി ആരോപിച്ച് ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ രണ്ട് പാക് ഉദ്യോഗസ്ഥരെ ഇന്ത്യ നാടുകടത്തപ്പെട്ടതിനു പിന്നാലെയാണ് സംഭവം. ഡല്‍ഹിയിലെ വിസാ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരെയാണ് നാടുകടത്തിയിരുന്നത്.



Tags:    

Similar News