ഫണ്ട് വകമാറ്റി; ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയപ്രചാരണത്തിനായി വകമാറ്റി ഉപയോഗിച്ചതിന്റെ പേരിലാണ് ഈ നടപടി.

Update: 2019-11-08 06:19 GMT

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ഈടാക്കി ന്യൂയോര്‍ക്ക് കോടതി. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയപ്രചാരണത്തിനായി വകമാറ്റി ഉപയോഗിച്ചതിന്റെ പേരിലാണ് ഈ നടപടി. ഡോണാള്‍ഡ് ട്രംപിന്റെ മക്കളായ ഇവാന്‍ക്ക, എറിക് എന്നിവരുടേ മേല്‍നോട്ടതില്‍ പ്രവര്‍ത്തിക്കുന്ന ട്രംപ് ഫൗണ്ടേഷനെതിരേയാണ് നടപടി. കമ്പനി 2018ല്‍ അടച്ചുപൂട്ടിയെങ്കിലും ഫൗണ്ടേഷന്‍ ചെക്ക്ബുക്ക് ട്രംപിന്റെ പേരിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

തുടര്‍ന്ന് കോടതി ഇത് ശരിവയ്ക്കുകയായിരുന്നു. മക്കളായ ഇവാന്‍കയും എറിക്കും ട്രംപ് ഫൗണ്ടേഷന്റെ ഭാഗമാണെങ്കിലും പിഴത്തുക ട്രംപ് തന്നെ അടയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ജഡ്ജി ഉത്തരവിട്ടു. ട്രംപിന് പങ്കാളിത്തമില്ലാത്ത 8 ജീവകാരുണ്യസ്ഥാപനങ്ങള്‍ക്ക് ഈ പണം കൈമാറാനാണ് നിര്‍ദേശം. ഡെമോക്രാറ്റിക് നേതാവും രാഷ്ട്രീയ എതിരാളിയുമായി ജോ ബൈഡനെതിരേ അന്വേഷണത്തിന് സമ്മര്‍ദം ചെലുത്തിയെന്ന പേരില്‍ ഇംപീച്ച്‌മെന്റ് നടപടി നേരിടുകയാണ് നിലവില്‍ ട്രംപ്.

Tags:    

Similar News