ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ താപനില ഉയരുന്നതായി കാലാവസ്ഥാവകുപ്പ്. ചൂടുകൂടിയ ഉഷ്ണകാലമായിരിക്കും ഇതെന്നും പല പ്രദേശങ്ങളിലും താപനില 45 ഡിഗ്രിയായി ഉയരാന്‍ ഇടയുണ്ടെന്നും സംസ്ഥാനങ്ങള്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു.
അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥയില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 2 ഡിഗ്രിയെങ്കിലും താപനില ഉയര്‍ന്നേക്കും. അതിനുശേഷം രണ്ട് ഡിഗ്രി കുറയുകയും ചെയ്യും.
രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, യുപി, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് താപനില വര്‍ധിക്കാന്‍ സാധ്യത. ഈ സംസ്ഥാനങ്ങളില്‍ ചില പ്രദേശങ്ങളില്‍ താപനില 45 ഡിഗ്രിയോളം ഉയരാനും ഇടയുണ്ട്.
മെയ് മാസം തുടക്കം വരെ ഈ സ്ഥിതി തുടരും. അതിനുശേഷം മഴ തുടങ്ങും.
ഇന്ന് ഡല്‍ഹിയില്‍ രാവിലെ വലിയ ചൂടാണ് അനുഭവപ്പെട്ടത്. ഡല്‍ഹിയില്‍ 44 ഡിഗ്രി വരെ ചൂട് കൂടിയേക്കാം.
താപനില ഉയരുന്നത് വൈദ്യുതിഉപഭോഗം വര്‍ധിപ്പിക്കും.
ബംഗാളില്‍ വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. മെയ് 2 വരെ അടച്ചിടാന്‍ നിര്‍ദേശിച്ചു.