വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട ബില്‍ റദ്ദാക്കി

മുസ്‌ലിം ലീഗ്, സമസ്ത അടക്കം ഉള്ള സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്

Update: 2022-09-01 09:52 GMT
തിരുവനന്തപുരം: വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട ബില്‍ റദ്ദാക്കി.നിയമസഭ ഏകകണ്ഠമായാണ് ബില്‍ റദ്ദാക്കിയത്.പകരം അതാത് സമയത്ത് ഇന്റര്‍വ്യൂ ബോര്‍ഡ് ഉണ്ടാക്കി നിയമനത്തിനാണ് നീക്കം.തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വഖ്ഫ് ബില്‍ റദ്ദാക്കാനുള്ള ബില്‍ അജണ്ടയ്ക്ക് പുറത്ത് സഭയില്‍ കൊണ്ട് വരാന്‍ തീരുമാനം എടുത്തത്. മുസ്‌ലിം ലീഗ്, സമസ്ത അടക്കം ഉള്ള സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്.

നേരത്തേ തന്നെ ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും,ബില്‍ പിന്‍വലിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഈ ബില്‍ വന്നപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തിരുന്നില്ല.ചില മാറ്റം വേണമെന്നേ പറഞ്ഞുള്ളൂ.രേഖകള്‍ പരിശോധിക്കാം.സര്‍ക്കാരിന് കുറച്ചിലായി കാണേണ്ടതില്ല, പ്രതിപക്ഷം പറയുന്നതില്‍ കാര്യമുണ്ടെന്ന് മനസിലാക്കിയാല്‍ മതിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags: