എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി: പരീക്ഷകള്‍ ഏപ്രില്‍ എട്ട് മുതല്‍

Update: 2021-03-11 13:16 GMT

തിരുവനന്തപുരം: മാര്‍ച്ച് 17ന് നടത്താനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു. ഏപ്രില്‍ എട്ട് മുതലാണ് മാറ്റിവച്ച പരീക്ഷകള്‍ തുടങ്ങുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ നീട്ടിയത്. ഏപ്രില്‍ എട്ടു മുതല്‍ 30 വരെയാണ് മാറ്റിവച്ച പരീക്ഷകള്‍ നടക്കുന്നത്. പുതുക്കിയ ടൈം ടേബിള്‍ ഉടന്‍ പുറത്തിറക്കും.

സംസ്ഥാന സര്‍ക്കാര്‍ പരീക്ഷകള്‍ മാറ്റിവക്കണമെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയേ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കഴിയൂ. പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുകയാണ്.

Tags: